ADVERTISEMENT

കുഞ്ചാക്കോ ബോബന്റെ വേറിട്ട പ്രകടനത്തിലൂടെ ട്രെൻഡിങ് ആയ ‘ദേവദൂതർ പാടി’ പാട്ടിനൊപ്പം ചുവടുവച്ച് ഗായിക മഞ്ജരി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പമാണ് മ‍ഞ്ജരിയുടെ പ്രകടനം. കുഞ്ചാക്കോ ബോബന്റെ ‘വൈറൽ’ ചുവടുകൾ‌ അനുകരിക്കാൻ ശ്രമിക്കുന്ന ഗായികയുടെ രസകരമായ വിഡിയോ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. 

 

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു വേണ്ടിയാ‌ണ് ‘ദേവദൂതർ പാടി’ എന്ന സൂപ്പർഹിറ്റ് ഗാനം പുനഃരാവിഷ്കരിച്ചത്. കുഞ്ചാക്കോ ബോബന്റെ വേറിട്ട ചുവടുകള്‍ പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. ഏതാനും ദിവസങ്ങൾക്കു മുന്നേ പുറത്തിറങ്ങിയ പാട്ട് ഇതിനകം ഒരു കോടിയിലേറെ പ്രേക്ഷകരെ നേടി ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. 

 

1985ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലേതാണ് ‘ദേവദൂതർ പാടി’ എന്ന ഗാനം. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ഔസേപ്പച്ചന്‍ ഈണമൊരുക്കിയ ഗാനം കെ.ജെ.യേശുദാസ് ആണ് ചിത്രത്തിനു വേണ്ടി ആലപിച്ചത്. ഇപ്പോൾ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കരികിലെത്തിയ പാട്ടിന്റെ പുതിയ പതിപ്പ് ബിജു നാരായണൻ ആണ് ആലപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com