‘രാജാവിൻ പാർവൈ റാണിയിൻ പക്കം’; കവര് ഗാനവുമായി ലക്ഷ്മി ഗോപാലസ്വാമി
Mail This Article
സൂപ്പർഹിറ്റ് പാട്ടിനു കവർ പതിപ്പുമായി നടി ലക്ഷ്മി ഗോപാലസ്വാമി. നടി പ്രധാന വേഷത്തിലെത്തിയ ‘വാമനപുരം ബസ് റൂട്ട്’ എന്ന ചിത്രത്തിലെ ‘രാജാവിൻ പാർവൈ റാണിയിൻ പക്കം’ എന്ന പാട്ടിനാണ് കവർ പതിപ്പൊരുക്കിയതി. 1966ൽ പുറത്തിറങ്ങിയ ‘അൻബേ വാ’ എന്ന തമിഴ് ചിത്രത്തിലെ ഈ ഗാനം വാമനപുരം ബസ് റൂട്ടിനു വേണ്ടി റീമേക്ക് ചെയ്തതാണ്.
എം.എസ്.വിശ്വനാഥൻ ഈണമൊരുക്കിയ ഗാനമാണിത്. എസ്.പി.ബാലസുബ്രഹ്മണ്യവും കെ.എസ്.ചിത്രയും ചേർന്നാണ് വാമനപുരം ബസ് റൂട്ടിനു വേണ്ടി ഈ ഗാനം ആലപിച്ചത്. മോഹൻലാലും ലക്ഷ്മി ഗോപാലസ്വാമിയും ഒരുമിച്ചുള്ള പ്രണയരംഗങ്ങൾ പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നു.
ലക്ഷ്മി ഗോപാലസ്വാമി പുറത്തിറക്കിയ കവർ ഗാനം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഗൗതം വിൻസെന്റ് ആണ് മ്യൂസിക് പ്രൊഡക്‌ഷൻ നിർവഹിച്ചത്. അർജുൻ കൊട്ടാരം മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തു. യഥു വേണുഗോപാൽ ആണ് വിഡിയോ ചിത്രീകരണം നിർവഹിച്ചത്.