ADVERTISEMENT

അകാലത്തിൽ അന്തരിച്ച ഗായിക രാധിക തിലകിനെ ഓർത്ത് സുജാത മോഹൻ. രാധികയുടെ വേർപാടിന്റെ ഏഴാം വാർഷികത്തിലാണ് ഓർമച്ചിത്രവുമായി സുജാത എത്തിയത്. ‘നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് സുജാത രാധികയുടെ ചിത്രം പോസ്റ്റ് ചെയ്തത്. 

 

സുജാതയുടെ അടുത്ത ബന്ധുവായിരുന്നു രാധിക തിലക്. സംഗീതജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങളെല്ലാം സുജാതയും രാധികയും തമ്മിൽ പങ്കുവയ്ക്കുമായിരുന്നു. രാധികയുടെ വേർപാട് ഏൽപ്പിച്ച ദുഃഖത്തിൽ നിന്നും തങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ലെന്ന് പൊതു വേദിയിൽ ഉൾപ്പെടെ ഇടറുന്ന സ്വരത്തോടെ സുജാത പറഞ്ഞിട്ടുണ്ട്. ‍‍

 

തികച്ചും അപ്രതീക്ഷിതമായിരുന്നു രാധിക തിലകിന്റെ വിയോഗം. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ എന്നിവയാണ് ഗായികയുടെ ശ്രദ്ധേയമായ ഗാനങ്ങള്‍. അടുത്തിടെ ഈ ഗാനങ്ങൾ കോർത്തിണക്കി രാധികയുടെ മകൾ േദവിക ഒരുക്കിയ മെഡ്‍‌ലി ഏറെ ശ്രദ്ധേയമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com