ADVERTISEMENT

‘മംഗലവാർത്ത തൻ പൊരുൾ’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ ക്രിസ്തീയ ഭക്തിഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ഫാ.ജോൺ പിച്ചാപ്പിള്ളി വരികൾ കുറിച്ച ഗാനമാണിത്. കെ.ജെ.ആന്റണി ഈണമൊരുക്കിയ ഗാനം സുജാത മോഹനും മകൾ ശ്വേത മോഹനും ചേർന്ന് ആലപിച്ചിരിക്കുന്നു. ദ് മദർ എന്ന ആൽബത്തിലേതാണ് ഗാനം. 

 

‘മംഗലവാർത്ത തൻ പൊരുളെന്തെന്ന്

മംഗലശീലയാം മേരി ചിന്തിക്കവേ

മാലാഖ തൻ മൃദു മന്ത്രണമവൾ കേട്ടു

പാവനാത്മാവിനാൽ നീ അമ്മയാകും....’

 

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. സുജാതയും ശ്വേതയും ഒരുമിച്ചാലപിച്ച പാട്ട് പ്രേക്ഷകർക്കു ഹൃദ്യമായ അനുഭവമാവുകയാണ്. ബിജു പൗലോസ് ആണ് പാട്ടിനു വേണ്ടി കീബോർഡ് പ്രോഗ്രാമിങ് നിർവഹിച്ചത്. സതീഷ് പുല്ലാങ്കുഴലിലും സാം ഗിറ്റാറിലും ഈണമൊരുക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com