ലോകകപ്പിന് ആവേശം പകർന്ന് ഖത്തർ മലയാളികളുടെ പാട്ട്; ശബ്ദമായത് ജാസി ഗിഫ്റ്റ്, വിഡിയോ
Mail This Article
ഫിഫ ലോകകപ്പ് ഫുട്ബോളിന് ആവേശം പകർന്ന് ആദരഗാനമൊരുക്കി ഖത്തർ മലയാളികൾ. ‘നെഞ്ചും കൊണ്ടെ’ എന്നു തുടങ്ങുന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ജാസി ഗിഫ്റ്റ് ആലപിച്ച ഗാനം ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. റമീസ് അസീസ് ആണ് സംഗീത ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വച്ചാണ് പാട്ടിന്റെ പ്രകാശന ചടങ്ങ് നടന്നത്. ‘സൊറ പറച്ചിൽ’ എന്ന യൂട്യൂബ് ചാനൽ വഴി പാട്ട് പ്രേക്ഷകർക്കരികിലെത്തി. ലോകകപ്പിന്റെ ആവേശം നിറയുന്ന ഗാനം ഇതിനകം സമൂഹമാധ്യമലോകത്തു ചർച്ചയായിക്കഴിഞ്ഞു. ജുനൈദ് മുഹമ്മദ് ആണ് പാട്ടിനു വേണ്ടി ഈണമൊരുക്കിയത്. ഹാരി പ്രസാദ് വരികൾ കുറിച്ചിരിക്കുന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴി വിവിധ മേഖലകളിൽ ശ്രദ്ധേയരായ അജ്മൽ ഖാൻ, കരീം ടൈം, ജോമി ജോൺ, എയ്ഞ്ചൽ റോഷൻ, സന ഷാകിർ, വിഷ്ണു വസുന്ദർ, നാജിർ മുഹമ്മദ്, ഹഫീസ് അഷ്‌റഫ്, ആർ. ജെ തുഷാര, നിഷീദ മുഹമ്മദ്, മുഹമ്മദ് അബ്‌ദുൾ ജലീൽ, ഫൈസൽ അരിക്കട്ടയിൽ എന്നിവരാണ് ആൽബത്തിലെ അഭിനേതാക്കൾ.