ADVERTISEMENT

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഗാനമാലപിക്കാനൊരുങ്ങി മലയാളി ഗായിക ജാനകി ഈശ്വർ. നവംബർ 13 ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനൽ. മത്സരത്തിനു മുമ്പ് ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാൻഡ് ആയ ഐസ്ഹൗസ് വേദിയിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഇവർക്കൊപ്പമാണ് 13കാരിയായ ജാനകി ഗാനമാലപിക്കുന്നത്. 

 

ദ് വോയ്സ് ഓഫ് ഓസ്ട്രേലിയ എന്ന ലോകപ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ താരമാണ് ജാനകി ഈശ്വർ. ഓഡീഷനിൽ ‘മാതേ മലയധ്വജ’ എന്നു തുടങ്ങുന്ന ഇന്ത്യൻ ഗാനമാണ് ജാനകി ആലപിച്ചത്. ഇതിന്റെ വിഡിയോ വൈറൽ ആയതാണ്. ഗ്രാമി ജോതാവ് ബില്ലി ഐലിഷിന്റെ ‘ലവ്‌ലി’ എന്ന ഗാനം പാടുന്നതിന്റെ വിഡിയോയും പുറത്തു വന്നിരുന്നു. 

 

ദ് വോയ്‌സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപ് ദിവാകരൻ–ദിവ്യ ദമ്പതികളുടെ മകളാണ് ജാനകി. റിയാലിറ്റി ഷോ താരം അരുൺ ഗോപന്റെ ജ്യേഷ്ഠനാണ് അനൂപ്. അനൂപും സംഗീതരംഗത്തു സജീവമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com