ADVERTISEMENT

അഡ്വ. മുകുന്ദനുണ്ണിയും സിനിമ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ഉണ്ണി ലീക്ക്‌സ് എന്ന പേരില്‍ ചിത്രത്തിലെ സുപ്രധാനമായ ഗാനം മുകുന്ദനുണ്ണി പുറത്തുവിട്ടു. ടെലിഗ്രാമിലൂടെയാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. നേരത്തെ താന്‍ എഡിറ്റ് പഠിച്ചെന്നും സിനിമ പ്രവര്‍ത്തകര്‍ എഡിറ്റ് ചെയ്ത വിഡിയോ ഇഷ്ടപെടാതിരുന്നതിനാല്‍ താന്‍ തന്നെ വിഡിയോ എഡിറ്റ് ചെയ്ത് പുറത്തുവിടുകയാണെന്നും മുകുന്ദനുണ്ണി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വിഡിയോ പുറത്തുവന്നത്. 

 

ഇത് കേൾക്കുമ്പോൾ ആശയക്കുഴപ്പം തോന്നിയേക്കാം. വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് രസകരമായ വിവരണങ്ങളോടെ പുതിയ പാട്ട് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മുകുന്ദൻ ഉണ്ണിയുടേതായി ഫെയ്സ്ബുക്കിൽ ഒരു പേജ് അണിയറ പ്രവർത്തകർ നിർമിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട രസകരമായ വിശേഷങ്ങളാണ് മുകുന്ദൻ ഉണ്ണി എന്ന സാങ്കൽപിക കഥാപാത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

 

ചിത്രത്തിൽ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. ജോയ് മൂവി പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് ഈ ചിത്രം നിർമിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത് ബാലകൃഷ്ണന്‍, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com