നാദിർഷയ്ക്കൊപ്പം ആദ്യമായി വേദിയിൽ പാടി മകൾ; ചേർത്തുപിടിച്ച് ചുംബിച്ച് നടൻ, ചിത്രങ്ങൾ
Mail This Article
×
മകൾ ആയിഷയ്ക്കൊപ്പം ആദ്യമായി വേദി പങ്കിട്ടതിന്റെ സന്തോഷത്തിൽ നടനും സംവിധായകനും ഗായകനുമായ നാദിർഷ. ഇക്കാര്യം അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകൾക്കൊപ്പം വേദിയിൽ നിന്നുള്ള ചിത്രങ്ങളും നാദിർഷ പോസ്റ്റ് ചെയ്തു.
‘എന്റെ മകൾ ആയിഷ ജീവിതത്തിൽ ആദ്യമായി എന്നോടൊപ്പം ഒരു വേദിയിൽ പാടിയപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് നാദിർഷയുടെ സമൂഹമാധ്യമ പോസ്റ്റ്. മകളെ ചേർത്തുപിടിച്ച് സ്നേഹപൂർവം ചുംബിക്കുന്ന നാദിർഷയുടെ ചിത്രം ഇതിനകം ആരാധകർ ചർച്ചയാക്കിക്കഴിഞ്ഞു. മസ്കത്തിലെ വേദിയിലാണ് ഇരുവരും പാട്ടുമായി ഒരുമിച്ചെത്തിയത്.
രണ്ട് പെൺമക്കളാണ് നാദിർഷയ്ക്ക്. ആയിഷയും ഖദീജയും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു വ്യവസായി ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലുമായി ആയിഷയുടെ വിവാഹം. ഒരാഴ്ച നീണ്ടുനിൽക്കുന്നതായിരുന്നു വിവാഹാഘോഷം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.