യാത്രയുടെ കാണാക്കാഴ്ചകളുമായി ‘ബുള്ളറ്റ് ഡയറീസ്’; പുത്തൻ പാട്ട് ശ്രദ്ധേയം
Mail This Article
ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിലെ പ്രമോ ഗാനം പുറത്തിറങ്ങി. ‘ഞാനും എൻ ആടും’ എന്നു തുടങ്ങുന്ന ഗാനം യാത്രയുടെ മനോഹര കാഴ്ചകളാണ് അവതരിപ്പിക്കുന്നത്. നോബിൻ മാത്യു ഈണം പകർന്ന ഗാനം വിദ്യാധരൻ മാസ്റ്റർ, ഗോകുൽ പി എന്നിവർ ചേർന്നാലപിച്ചിരിക്കുന്നു. നോബിനും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്.
പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ഓണപ്പാട്ടും ആസ്വാദകശ്രദ്ധ നേടിയിരുന്നു. ധ്യാൻ ശ്രീനിവാസനൊപ്പം പ്രയാഗ മാർട്ടിനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ബുള്ളറ്റ് ഡയറീസ്’. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിർവഹിക്കുന്നു.
രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.