ADVERTISEMENT

‘ഗാന്ധർവം’ സിനിമ പുറത്തിറങ്ങി 30 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ ചിത്രത്തിലെ നായകൻ മോഹൻലാലിനോടുള്ള ആദരമായി സംഗീത വിഡിയോ ഒരുക്കി ഒരുകൂട്ടം ചെറുപ്പക്കാര്‍. ചിത്രത്തിലെ ‘നെഞ്ചിൽ കഞ്ചബാണമെയ്യും’ എന്ന സൂപ്പർഹിറ്റ് ഗാനം പുനഃസൃഷ്ടിച്ചിരിക്കുകയാണിവിടെ. മഹേഷ് നായർ ഗാനം ആലപിച്ചിരിക്കുന്നു. ശ്രീജിത് ഡാൻസിറ്റിയാണ് ഗാനരംഗങ്ങളുടെ സംവിധാനം. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നതും ശ്രീജിത് തന്നെ. അദ്ദേഹം ഗാനരംഗത്തിൽ അഭിനയിച്ചിട്ടുമുണ്ട്. മഹേഷ് നായര്‍, ദേവിക സതീഷ് എന്നിവരാണ് പാട്ടിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

 

ദിൽ വിനു പ്രോഗ്രാമിങ് ചെയ്തിരിക്കുന്നു. മിഥുൻ ദാസും അമൽ ഈശ്വറും ചേർന്നാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. എഡിറ്റിങ്: അഖിൽ കൃഷ്ണൻ. പാട്ട് ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഒറിജിനലിനോടു നൂറു ശതമാനവും നീതി പുലർത്തിയാണ് പാട്ട് പുനഃസൃഷ്ടിച്ചതെന്നു വിലയിരുത്തുകയാണ് പ്രേക്ഷകർ. ചടുലമായ ചുവടുകളും ആസ്വാദകരെ ആകർഷിച്ചുകഴിഞ്ഞു. ‘സംഗതി പൊളിച്ചു’ എന്നാണ് ന്യൂജെൻ പിള്ളേരുടെ കമന്റ്

 

1993ൽ സംഗീത് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗാന്ധർവം’. എസ്.പി വെങ്കടേഷ് ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കി. ‘നെഞ്ചിൽ കഞ്ചബാണമെയ്യും’ എന്ന ഗാനം അക്കാലത്ത് ഹിറ്റ്ചാർട്ടിൽ ഇടം നേടിയതാണ്. കൈതപ്രം വരികള്‍ കുറിച്ച ഗാനം എസ്.പി.ബാലസുബ്രഹമണ്യമാണ് ആലപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com