പ്രണയം പറഞ്ഞ് അനു സിത്താര; സന്തോഷത്തിലെ പാട്ട് നെഞ്ചോടു ചേർത്ത് പ്രേക്ഷകർ, വിഡിയോ
Mail This Article
അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകർക്കരികിൽ. ‘ശ്വാസമേ’ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയത്. കെ.എസ്.ഹരിശങ്കറും നിത്യ മാമ്മനും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്.ജയഹരി ഈണമൊരുക്കി.
‘ശ്വാസമേ’ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. ഹരിശങ്കറിന്റെ ആലാപനം ആദ്യ കേൾവിയിൽ തന്നെ ഹൃദയത്തിൽ പതിയുന്നുവെന്നാണ് ആസ്വാദകപക്ഷം. മനോഹരമായ ദൃശ്യാവിഷ്കാരവും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി.
ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവർക്കൊപ്പം സംവിധാനസഹായിയായി പ്രവർത്തിച്ച അജിത്തിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘സന്തോഷം’. മെമ്മറീസ്, ദൃശ്യം, പാപനാശം തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു അദ്ദേഹം. മീസ്-എൻ-സീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു.