ADVERTISEMENT

ഗായിക റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകര്‍. ഗോൾഡൻ ത്രെഡ് വർക്ക് ചെയ്ത ഫുൾ സ്ലീവ് ഓവർ കോട്ട് ഉള്ള വെള്ള ഗൗൺ ആണ് ഗായിക ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന് അനുയോജ്യമായ കമ്മലും സിംപിൾ ഹെയർസ്റ്റൈലും ഗായികയുടെ ലുക്ക് പൂർണമാക്കുന്നു.

 

റിമി ടോമി പങ്കുവച്ച ചിത്രങ്ങൾ ഇതിനകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേര്‍ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. റിമി വീണ്ടും മെലിഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് ആരാധകർക്ക് അറിയേണ്ടത്.‌

 

ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. കൃത്യമായ വ്യായാമവും യോഗയുമെല്ലാം തന്റെ ജീവിതം മാറ്റി മറിച്ചുവെന്ന് റിമി മുൻപ് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും ഗായിക അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com