ADVERTISEMENT

ഹൃദ്യമായ ആലാപനത്തിലൂടെ സമൂഹമാധ്യമ ലോകത്തിന്റെ കയ്യടി നേടുകയാണ് ഒരു നഴ്സ്. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫിസർ സീതു തമ്പിയാണ് മനോഹരമായ ആലാപനത്തിലൂടെ താരമായത്.

 

ഔദ്യോഗിക പരിപാടിക്കിടെ വേദിയിൽ നിന്നു പാട്ട് പാടിയ സീതുവിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ‘പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ’ എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനം സീതു പാടിയപ്പോൾ, വേദിയിലും സദസ്സിലുമുള്ളവർ ഒരേ മനസ്സോടെ ആസ്വദിക്കുന്നതു വിഡിയോയിൽ കാണാനാകും. 

 

സീതുവിന്റെ വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ആസ്വാദകരിൽ പലരും വിഡിയോ പങ്കുവയ്ക്കുന്നുമുണ്ട്. ഒറ്റ പാട്ടിലൂടെ തന്നെ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ നേടിയിരിക്കുക്കഴിഞ്ഞു സീതു തമ്പി. എറണാകുളം സ്വദേശിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com