ADVERTISEMENT

സംഗീതസംവിധായകൻ മനസ്സിൽ കാണുന്നതു മുൻകൂട്ടി കാണാനുള്ള കഴിവാണു വാണിയെ വേറിട്ട ഗായികയാക്കുന്നത്.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലാണു വാണി ജയറാം ആദ്യമായി എനിക്കായി പാടിയത്. ആരെല്ലാമാകണം ഗായകരെന്ന ചർച്ചയിൽ എസ്.ജാനകിക്കൊപ്പം വാണിയുടെ പേരും വന്നു. ആ ചിത്രത്തിലെ ഏറ്റവും ഹാപ്പി മൂഡിലുള്ള ഗാനം വാണിക്കു നൽകി. അതാണ് ‘മഞ്ചാടിക്കുന്നിൽ...’; യേശുദാസിനൊപ്പമുള്ള യുഗ്മഗാനം.

 

പാട്ടു പഠിപ്പിച്ചു തുടങ്ങിയപ്പോൾത്തന്നെ വാണിയിലെ പ്രതിഭ മനസ്സിലായി. ഞൊടിയിടയിലാണവർ പാട്ടു പഠിക്കുന്നത്. എന്നെ സന്തോഷിപ്പിച്ചത്, പറഞ്ഞുകൊടുക്കുന്ന ട്യൂൺ അതേപടി, വ്യക്തതയോടെ പഠിച്ചെടുക്കാനുള്ള അവരുടെ കഴിവാണ്. ആദ്യശ്രമത്തിൽത്തന്നെ ഭംഗിയായി പാടി. ശാസ്ത്രീയസംഗീത പശ്ചാത്തലത്തോടെയാണു ലളിതഗാനങ്ങൾപോലും വാണി പഠിക്കുന്നതും പാടുന്നതും. അതിനാൽ സ്വരങ്ങൾ കൃത്യമായിരിക്കും. അപശ്രുതിയുണ്ടാകില്ല. സംഗീതസംവിധായകനു കാര്യങ്ങൾ എളുപ്പമാണ്. ‘ധന്യ’ എന്ന ചിത്രത്തിൽ ‘നൂപുരമേതോ കഥ പറഞ്ഞൂ’ എന്ന സെമി ക്ലാസിക്കൽ ഗാനം ഞാൻ വാണിയെക്കൊണ്ടു പാടിച്ചിട്ടുണ്ട്.

 

ഏറ്റവുമൊടുവിൽ ‘ആക്‌ഷൻ ഹീറോ ബിജു’വിൽ എന്റെ പാട്ട് അവർ പാടി. തികച്ചും ലളിതമായ ഗാനം – ‘പൂക്കൾ, പനിനീർ പൂക്കൾ...’. ആ പാട്ടിന്റെ ചരണം പാടുന്നിടത്തു വാണി തന്റെ പ്രതിഭയുടെ മുദ്ര പതിപ്പിക്കുകയും ചെയ്തു. ഓർമയിലെ മറ്റൊരു കാര്യം വാണി ഏറെ ശ്രദ്ധേയമായി ‘ബോലേ രേ പപ്പീഹരാ’ എന്ന ഗാനം പാടിയതാണ്. ലതാ മങ്കേഷ്കറും ആശാ ഭോസ്‌ലെയും ആധിപത്യം പുലർത്തുന്ന കാലത്താണു 1971ൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിൽ. വാണിയെക്കൊണ്ട് ആ ഗാനം പാടിക്കാൻ വസന്ത് ദേശായിയെപ്പോലൊരു സംഗീതസംവിധായകൻ ധൈര്യം കാണിച്ചത്. ലതയോടു കിടപിടിക്കുന്ന രീതിയിൽ ആ ഗാനം വാണി ആലപിച്ചു. ഹിറ്റാകുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com