ADVERTISEMENT

ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന ‘മൃദു ഭാവേ ദൃഢ കൃത്യേ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ റിലീസ് ചെയ്തു. പാലക്കാട്  ലീഡ്സ് കോളജിൽ ആയിരുന്നു പോസ്റ്റർ പ്രകാശന ചടങ്ങ്. ഫൈഡ്രോഎയർ ടെക്ടോണിക്സിന്റെ ബാനറിൽ ഡോ. വിജയ്ശങ്കർ മേനോൻ നിർമിക്കുന്ന ചിത്രമാണ് ‘മൃദു ഭാവേ ദൃഢ കൃത്യേ’. 

‌‌‌

നാട്ടിൻ പുറത്തെ അഭ്യസ്തവിദ്യരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാവുന്ന അസാധാരണ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ സൂരജ് സൺ നായകനായെത്തുന്നു. ശ്രവണ, മരിയ പ്രിൻസ് എന്നിവരാണ് നായികാനിരയിൽ. 

nanjiyamma-poster2

 

‌സുരേഷ് കൃഷ്ണ, അനിൽ ആന്റോ, ദിനേശ് പണിക്കർ, സീമ ജി.നായർ, മായാമേനോൻ, ജീജ സുരേന്ദ്രൻ, ശിവരാജ്, ഹരിത്, വിഷ്ണു വിദ്യാധരൻ, അമൽ ഉദയ്, സിദ്ധാർഥ് രാജൻ, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധനൻ, ദേവദാസ്, ആനന്ദ് ബാൽ, അങ്കിത് മാധവ്, വിജയ് ഷെട്ടി, രാജേഷ് കുറുമാലി, വിമൽ ഫസ്റ്റ് ക്ലാപ്പ്, ഡോ. സുനിൽ, ദീപക് ജയപ്രകാശൻ  എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഉടൻ തിയറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com