അവതാരിക പറഞ്ഞ ‘നാറ്റ് നാറ്റ്’ അല്ല, ബിടിഎസും ഫാൻസ്; വോട്ടുറപ്പിക്കാൻ ‘നമ്മുടെ’ നാട്ടു നാട്ടു...!
Mail This Article
ലൊസാഞ്ചലസിലെ ഓസ്കർ പുരസ്കാര വേദിയിൽ വീണ്ടും ഇന്ത്യൻ സംഗീതത്തിന്റെ മായാജാലം. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനമാണ് ഓസ്കർ വേദിയിൽ അവതരിപ്പിക്കുക. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ക്രിട്ടിക്സ് ചോയ്സ് അവാർഡിനും പിന്നാലെ ഓസ്കർ നാമനിർദേശവും ലഭിച്ച ‘നാട്ടു നാട്ടു’ പാട്ട് ഹോളിവുഡിലെ ഏറ്റവും പേരുകേട്ട പുരസ്കാരച്ചടങ്ങിൽ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ് അണിയറ പ്രവർത്തകർ. ചന്ദ്രബോസ് എഴുതി എം.എം.കീരവാണി ഈണമിട്ട ഗാനം ഗായകരായ രാഹുൽ സിപ്ലിഗുഞ്ജും കാലഭൈരവയും ചേർന്നാണു 12ന് ഓസ്കർ വേദിയിൽ പാടുന്നത്. മാർച്ച് 13നു പുലർച്ചെ ഇന്ത്യയിൽ ഇതു തത്സമയം കാണം. ഇതു രണ്ടാം തവണയാണ് ഇന്ത്യൻ ഗാനം തിരഞ്ഞെടുക്കപ്പെടുന്നത്. സ്ലംഡോഗ് മില്യനെയർ ചിത്രത്തിൽ എ.ആർ. റഹ്മാൻ സംഗീതം പകർന്നു ലോകപ്രസിദ്ധമായ ‘ജയ് ഹോ’ ഗാനം 2009 ലെ ഓസ്കർ ചടങ്ങിൽ അവതരിപ്പിച്ചിരുന്നു. ഫ്ലെമിംഹോ സ്റ്റൈൽ ഡപ്പാന്‍ കൂത്ത് എന്ന വിശേഷണമുള്ള നാട്ടു നാട്ടു പാട്ടിനെക്കുറിച്ച്..