ADVERTISEMENT

കീരവാണി ഓസ്കാർ വേദിയിൽ ഏറെ സ്നേഹാദരങ്ങളോടെ പറഞ്ഞ പേരാണ് കാർപെന്റേഴ്സ് എന്ന സംഗീത ബാന്‍ഡിന്റേത്. 1970 കളിലും 80 കളിലും ലോകം മുഴുവൻ തരംഗമായ മ്യൂസിക് ബാൻഡ് ആണ് കാർപെന്റേഴ്സ്. സഹോദരങ്ങളായ കാരൻ കാർപെന്ററും റിച്ചാർഡ് കാർപെൻടറും ചേർന്ന് 1968 ലാണ് കാർപെന്റേഴ്സ് ബാൻഡ് രൂപീകരിച്ചത്. ദ് കാർപെന്റേഴ്സ് എന്ന വിളിപ്പേരിലാണ് ഇവർ അറിയപ്പെടുന്നതെങ്കിലും കാർപെന്റേഴ്സ് എന്നാണ് ഇവരുടെ ഔദ്യോഗിക നാമം.

carpenters1

 

സോഫ്റ്റ്‌ മ്യൂസിക്കിന്റെ പുതിയ മാനങ്ങൾ കണ്ടു പിടിച്ച ഇവരുടെ 10 ആൽബങ്ങളിൽ മിക്കതും ലോകം മുഴുവൻ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു. റെക്കോർഡ് തുകയ്ക്കു വിറ്റു പോയിരുന്ന അവരുടെ പാട്ടുകൾ ഇന്നും സംഗീത ലോകത്തിനദ്ഭുതമാണ്. സ്വന്തം പാട്ടുകൾക്കു പുറമെ ബീറ്റിൽസിന്റെ എവെരി ലിറ്റിൽ തിങ് പോലുള്ള പാട്ടുകളുടെ റീ കമ്പോസിങ്ങും ശ്രദ്ധ നേടിയിരുന്നു. ഗുഡ് ബൈ റ്റു ലവ്, ക്ലോസ് ടു യു പോലുള്ള തീവ്ര വിരഹവും പ്രണയവും പറയുന്ന അവരുടെ പാട്ടുകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്.

 

കാരന്റെ അപ്രതീക്ഷിത മരണത്തോടെ കാർപെന്റേഴ്സ് ബാൻഡ് ഇല്ലാതായി. എന്തായാലും തരംഗമായിരിക്കേ അവസാനിച്ച ആ ക്ലാസിക്‌ സംഗീതത്തിനുള്ള ആദരവാണ് കീരവാണിയുടെ ഈ സ്മരണാഞ്ജലി.

English Summary: RRR create history with Oscar win, composer MM Keeravani pays tribute to The Carpenters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com