ആ സ്റ്റെപ്പുകൾ ഇവിടെയുണ്ട്, ഇങ്ങനെ ആടണം, നാട്ടു നാട്ടു!
Mail This Article
നാട്ടു നാട്ടു ഗാനം ജനഹൃദയങ്ങളിൽ എത്തിയതിനു പിന്നിൽ പ്രധാന പങ്കുവഹിച്ച 3 ഹുക്ക് സ്റ്റെപ്പുകൾ പരിചയപ്പെടാം.
എന്താണ് ഹുക്ക് സ്റ്റെപ്പ്?
ഒരു സിനിമാറ്റിക് ഡാൻസിലേക്ക് കാഴ്ചക്കാരെ ‘കൊളുത്തിയിടുന്ന’ പ്രധാന സ്റ്റെപ്പുകളാണ് ഹുക്ക് സ്റ്റെപ്പ് അഥവാ സിഗ്നേച്ചർ സ്റ്റെപ്പ്. ആ നൃത്തത്തിന്റെ ജീവൻ മുഴുവൻ അതിലുണ്ടാകും. ഓർമയില്‍ തെളിഞ്ഞു നിൽക്കുന്ന കാഴ്ച ഒരുക്കുകയാണ് ഈ ആവർത്തന സ്റ്റെപ്പുകളുടെ ലക്ഷ്യം.
യുക്രെയ്നിലെ പ്രസിഡന്റിന്റെ മനോഹരമായ കൊട്ടാരത്തിനു മുന്നിൽ ഒരുക്കിയ സെറ്റിൽ അണിനിരന്നത് പകരക്കാർ ഉൾപ്പെടെ 150 ഡാൻസർമാർ
പിന്നണിയിൽ കാഴ്ചക്കാരും മറ്റുമായി എത്തിയത് 400 ജൂനിയർ ആക്ടര്‍മാർ.
പ്രേം രക്ഷിത് ആണ് പാട്ടിന്റെ നൃത്തസംവിധായകൻ. 2 മാസം വേണ്ടിവന്നു നൃത്തം ചിട്ടപ്പെടുത്താൻ.
റിഹേഴ്സലിനും ഷൂട്ടിനും വേണ്ടി 20 ദിവസമെടുത്തു. ‘അസാധ്യമെന്നു തോന്നുന്ന ഈ കാര്യം സാധ്യമായത് രാജമൗലിയുടെ കഠിനാധ്വാനം കൊണ്ടാണെന്ന് പ്രേം രക്ഷിത് പറയുന്നു.
കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണു നാട്ടു നാട്ടു ആലപിച്ചത്. വരികൾ കുറിച്ചത് ചന്ദ്രബോസ്.