ADVERTISEMENT

വിവാഹവാർത്ത നിഷേധിച്ച് റാപ്പർ ബാദ്ഷ. നടി ഇഷ റിഖിയുമായി ബാദ്ഷ വിവാഹിതനാവുകയാണെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നതിനിടെയാണ് പരസ്യ പ്രതികരണവുമായി ഗായകൻ രംഗത്തെത്തിയത്. തന്റെ വിവാഹം സംബന്ധിച്ചുള്ള വാർത്തകൾ തികഞ്ഞ അസംബന്ധമാണെന്നും അത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ബാദ്ഷ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

 

ബാദ്ഷയും ഇഷയും ദീർഘകാലമായി പ്രണയത്തിലാണെന്നു നേരത്തേ മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇരുവരും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പ്രണയച്ചർച്ച ചൂടുപിടിക്കുന്നതിനിടെയാണ് ബാദ്ഷയും ഇഷയും മുംബൈയിൽ വച്ചു വിവാഹിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. വിഷയത്തിൽ‌ ഇഷ റിഖി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായി മാത്രമേ ബാദ്ഷ മനസ്സു തുറക്കാറുള്ളു. 2012ൽ ജാസ്മിനെ വിവാഹം ചെയ്ത ബാദ്ഷ പിന്നീട് ബന്ധം വേർപെടുത്തി. ഇരുവർക്കും ജെസ്മി ഗ്രേസ് എന്ന പേരുള്ള മകളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com