‘കണ്ണോരം കണ്ടാലും, നെഞ്ചോരം വന്നാലും...’; സുന്ദരം, ഹൃദ്യം ഈ പ്രണയഗീതം
Mail This Article
‘ഹിമാലയൻ ലവ് സ്റ്റോറി’ എന്ന പേരിൽ പുറത്തിറക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ബിനോയ് നളന്ദ ആണ് വിഡിയോയുടെ സംവിധാനം. ജോ പോൾ വരികൾ കുറിച്ച് വരുൺ കൃഷ്ണ ഈണം പകർന്ന ഗാനം നരേഷ് അയ്യർ ആലപിച്ചിരിക്കുന്നു. അതിമനോഹര പ്രണയരംഗങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്.
‘കണ്ണോരം കണ്ടാലും
നെഞ്ചോരം വന്നാലും
വേനൽ വീണ വഴിയിൽ
ചേരും രണ്ടു നിഴലിൽ
താനേ വന്നു മൂടും രാവിൻ നിറമോ
കാണാദൂരമിതിലേ
തീരാമോഹമകലേ
ഏതോ മൗനമേഘം പെയ്യും നനവോ മിഴിനീരോ
ഇന്നെന്തേയെന്തേ തമ്മിൽ പൊള്ളും നോവായുള്ളിൽ....’
‘ഹിമാലയൻ ലവ് സ്റ്റോറി’ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആൽബി ഗാനരംഗങ്ങളുടെ ചിത്രീകരണവും രഞ്ജിത് എഡിറ്റങ്ങും നിർവഹിച്ചിരിക്കുന്നു. നളിനി ബാലകൃഷ്ണൻ, മുഹമ്മദ് സലീൽ, വരുൺ ഭാസ്കരൻ, സനു ഡേവിസ്, മുഹമ്മദ് സമീർ, ബാബുനാഥ് എന്നിവർ ചേർന്നാണ് ആൽബത്തിന്റെ നിർമാണം.