ADVERTISEMENT

കൊറിയൻ ബാൻഡ് ബിടിഎസ് അംഗം ജംഗൂക് ഇന്ത്യയിലേക്കു വരുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം അവസാനത്തോടുകൂടി ഗായകൻ ഇന്ത്യൻ സന്ദർശനം നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ ബിടിഎസിന്റെ ആരാധകവൃന്ദം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

 

ഇന്ത്യയിൽ നടക്കാനിരിക്കുന്ന വമ്പൻ സംഗീത വിരുന്നിന്റെ ഭാഗമായി ജംഗൂക് എത്തുന്നുവെന്നാണു സൂചന. അമേരിക്കൻ മോഡലും ടെലിവിഷൻ താരവുമായ കെയ്‌ലി ജെന്നറും ജംഗൂക്കിനൊപ്പമുണ്ടാകും. ഇരുവരുടെയും ഇന്ത്യൻ സന്ദർശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും.

 

ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും അവരൊന്നിച്ചു ലോകം മുഴുവൻ എത്തിച്ച സംഗീതം ഇപ്പോഴും ആരാധകഹൃദയങ്ങളിലുണ്ട്. വലിയ വേദികളിൽ ബിടിഎസ് താരങ്ങൾ എത്തുന്നത് ആവേശത്തോടെയാണ് സംഗീത പ്രേമികൾ സ്വീകരിക്കുന്നത്. ജംഗൂക് ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ പാട്ടുമായി എത്തിയിരുന്നു. ആർഎം, വി, ജെഹോപ്‌, ജിമിൻ, സുഗ, ജിൻ എന്നിവരാണ് ബിടിഎസിലെ മറ്റ് അംഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com