ADVERTISEMENT

പിഎസ്2ലെ പാട്ടിനെതിരെ കോപ്പിയടി ആരോപണം ശക്തമാകുന്നു. ചിത്രത്തിലെ ‘വീര രാജ വീര’ കോപ്പിയടിച്ചതാണെന്ന് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ ആരോപിച്ചു. എ.ആർ.റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയതാണ് ‘വീര രാജ വീര’. എന്നാൽ തന്റെ അച്ഛനും അമ്മാവനും ചേര്‍ന്നു പാടിയ ശിവസ്തുതിയുടെ അതേ ശൈലിയിലാണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്നു വാസിഫുദ്ദീന്‍ പറയുന്നു.

 

‘അദാന രാഗത്തിലുള്ള ഈണം ചിട്ടപ്പെടുത്തിയത് എന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണ്. എന്റെ പിതാവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം അമ്മാവൻ അത് പാടിയിട്ടുമുണ്ട്. ഈ പാട്ടിന്റെ തനി പകർപ്പാണ് പിഎസ് 2ൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് ഞാൻ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മദ്രാസ് ടാക്കീസും എ.ആര്‍.റഹ്‌മാനും അനുവാദം ചോദിച്ചിരുന്നുവെങ്കില്‍ ആ പാട്ട് ഉപയോഗിക്കേണ്ടെന്ന് ഞങ്ങൾ ഒരിക്കലും പറയില്ലായിരുന്നു. വാണിജ്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാകില്ല’, വാസിഫുദ്ദീന്‍ ദാഗർ പറഞ്ഞു. 

 

അതേസമയം കോപ്പിയടി ആരോപണത്തിൽ പിഎസ് 2ന്റെ പിന്നണി പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 28നാണ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണവുമായി ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെയാണ് പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉയർന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com