ഹൃദയങ്ങൾ തലോടി ബിജു നാരായണൻ, ഒപ്പം രാധികയും; മധുര മനോഹര മെലഡിയുമായി മനോരമ മ്യൂസിക്
Mail This Article
മലയാളത്തിന്റെ ഇഷ്ട ഗായകൻ ബിജു നാരായണനും പുതുമുഖ ഗായിക രാധിക അശോകും ചേർന്ന് ആലപിച്ച ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘അവൾ’ എന്ന പേരിലൊരുങ്ങിയ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. പ്രണയവും വിരഹവും ഇഴചേർത്തൊരുക്കിയ പാട്ടിന് കലേഷ് പനമ്പയിൽ വരികൾ കുറിച്ച് ഈണം പകർന്നിരിക്കുന്നു.
‘വിഷാദമായി സന്ധ്യ മയങ്ങി
വിരഹാർദ്രയായ് അവൾ തേങ്ങി
ആകാശ മേടയിൽ പതുങ്ങി വന്നിതാ
വിദൂരെ നിൽക്കുന്ന താരമോ
വികാരം അറിയുന്ന നേരമോ....’
പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ബിജു നാരായണന്റെയും രാധികയുടെയും ആലാപനം ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നുവെന്നാണ് ആസ്വാദകപക്ഷം. ബിഷോയ് അനിയൻ പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. റഫീഖ് റഹിം ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. അഭിലാഷ് എഡിറ്റിങ് നിർവഹിച്ചു.