പിന്നണി പാടി പ്രാർഥന ഇന്ദ്രജിത്; ഹിറ്റടിച്ച് ‘ഓ ബേബി’യിലെ ആദ്യ ഗാനം
Mail This Article
രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ‘ഓ ബേബി’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. പ്രാർഥന ഇന്ദ്രജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് വരുൺ കൃഷ്ണയും പ്രണവ് ദാസും ചേർന്ന് ഈണമൊരുക്കി. ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്.
‘രക്ഷാധികാരി ബൈജു’ എന്ന ചിത്രത്തിനു ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയുന്ന ചിത്രമാണ് ‘ഓ ബേബി’. ദിലീഷ് പോത്തൻ മുഖ്യ വേഷത്തിലെത്തുന്നു. രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അരുൺ ചാലിൽ ‘ഓ ബേബി’യുടെ ഛായാഗ്രഹണം നിർവഹിക്കുന്നു. സംജിത്ത് മുഹമ്മദാണ് എഡിറ്റിങ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ലിജിൻ ബാംബിനോ. ചിത്രം ജൂൺ 9ന് പ്രദർശനത്തിനെത്തും.