ADVERTISEMENT

പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായിക റിമി ടോമി. ബോട്ടിൽ ഗ്രീൻ നിറത്തിലുള്ള ലെഹങ്കയാണ് ഗായിക ധരിച്ചിരിക്കുന്നത്. ജോർജറ്റ് മെറ്റീരിയൽ കൊണ്ടുള്ള സ്കർട്ടിനൊപ്പം എംബ്രോയിഡറി ചെയ്ത ക്രോപ് ടോപ്പും അണിഞ്ഞിരിക്കുന്നു. ടോപ്പിൽ ക്രിസ്റ്റൽ ഗ്ലാസ് ബീഡ്സ് വർക്കും ചെയ്തിട്ടുണ്ട്. വൺ ഷോൾഡർ ലോങ് സ്ലീവ് ആണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്.

rimi2
ചിത്രത്തിനു കടപ്പാട് ഇൻസ്റ്റഗ്രാം

 

rimi4
ചിത്രത്തിനു കടപ്പാട് ഇൻസ്റ്റഗ്രാം

ബോട്ടിൽ ഗ്രീന്‍ നിറത്തിലുള്ള സിംപിൾ വളയും കമ്മലും മാത്രമാണ് വസ്ത്രത്തിനൊപ്പം ആക്സെസറി ആയി റിമി അണിഞ്ഞത്. കമ്മലിൽ വെളുത്ത നിറത്തിലുള്ള മുത്തും പിടിപ്പിച്ചിരിക്കുന്നു. ബൺ ഹെയർസ്റ്റൈലാണ് ഉപയോഗിച്ചിരിക്കുന്നത്.

rimi3
ചിത്രത്തിനു കടപ്പാട് ഇൻസ്റ്റഗ്രാം

 

റിമിയുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു ചിത്രത്തിന് പ്രതികരണങ്ങൾ അറിയിക്കുന്നത്. റിമി വീണ്ടും മെലിഞ്ഞോ എന്ന് ആരാധകർ ചോദിക്കുന്നു. ഗായികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മുൻപും ഏറെ ചർച്ചയായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com