ഫ്രാങ്കോയുടെ സ്വരഭംഗിയിൽ കല്യാണപ്പാട്ട്; ശ്രദ്ധ നേടി വിഡിയോ
Mail This Article
×
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി വിവാഹ ആശംസാ ഗാനം. ‘കല്യാണം’ എന്ന പേരിൽ പുറത്തിറക്കിയ ഗാനം പിന്നണി ഗായകൻ ഫ്രാങ്കോ സൈമൺ ആണ് ആലപിച്ചത്. ജോബിൻസ് ഹാർമണിയാണ് പാട്ടിനു പിന്നിൽ. ജോബിൻസിന്റെ വരികൾക്ക് സ്കറിയ ജേക്കബ് ഈണമൊരുക്കി.
‘മംഗളങ്ങൾ മംഗളങ്ങൾ നവ ദമ്പതിമാർക്ക് മംഗളങ്ങൾ
മന്ത്രകോടി തൻ നൂലിൽ ചേർത്ത് എന്നിൽ വിളക്കും കുടുംബം
ഈശോ വസിക്കും കുടുംബം ഈശോ നാഥനായ് വാഴും കുടുംബം
ആശംസയേകാം ആമോദമായി ദമ്പതിമാർക്കു മംഗളങ്ങൾ....’
പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഒരു വിവാഹത്തിന്റെ മനോഹര ദൃശ്യങ്ങളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ദീന ജോസഫ് ആൽബം നിർമിച്ചിരിക്കുന്നു. ജിന്റോ ജോൺ ആണ് ഓഡിയോ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. എഡിറ്റിങ്: മാർട്ടിൻ മിസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.