ADVERTISEMENT

പ്രിയ സുഹൃത്ത് ഇന്ദു മിഥുന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക സിതാര കൃഷ്ണകുമാർ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ആരാധകശ്രദ്ധ നേടുന്നു. ഇന്ദുവിനൊപ്പമുള്ള ചിത്രങ്ങൾ കൂട്ടിച്ചേർത്തുള്ള വിഡിയോ ആണ് സിതാര പോസ്റ്റ് ചെയ്തത്. പിറന്നാളാഘോഷത്തിന്റെ ദൃശ്യങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ദുവിനെക്കുറിച്ച് സിതാര കുറിച്ച വാക്കുകളും ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

 

‘ഈ ചക്കരമുത്ത് എന്റെയാണ്, എന്റെ സ്വന്തമാണ്. എന്തൊരു എളുപ്പമാണ് ഇവളോട് മിണ്ടിയിരിക്കാൻ, ലോകത്തിലെ സകല കാര്യങ്ങളും. അത് സങ്കടമായാലും സന്തോഷമായാലും നിരാശയായാലും പ്രതീക്ഷയായാലും. ജയിച്ചു വന്നാലും തോറ്റു തുന്നംപാടി വന്നാലും നമ്മൾ ഇവളുടെ അടുത്ത് സേഫ് ആണ്! വർഷങ്ങൾ കഴിയുംതോറും ഒരുകാര്യം എനിക്കുറപ്പാണ്, ഇവളെ വിട്ട് ഞാനോ, എന്നെ വിട്ട് ഇവളോ പോണ പ്രശ്നം ഉദിക്കുന്നില്ല. പിറന്നാൾ ഉമ്മകൾ ഇന്ദുമണി കൺമണി’.

 

സിതാരയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണ് ഇന്ദുവിനു പിറന്നാൾ മംഗളങ്ങൾ നേരുന്നത്. ഗായകനും സംഗീതസംവിധായകനുമായ മിഥുൻ ജയരാജിന്റെ ഭാര്യയാണ് ഇന്ദു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com