ADVERTISEMENT

വധഭീഷണി സന്ദേശം ലഭിച്ചതോടെ താനും കുടുംബവും ഭയപ്പെട്ടിരിക്കുകയാണെന്ന് ഗായകൻ യോ യോ ഹണി സിങ്. അധോലോക ഗുണ്ട ഗോള്‍ഡി ബ്രാറില്‍ നിന്നാണ് ഗായകനു ഭീഷണിയുണ്ടായത്. ഗോള്‍ഡി ബ്രാറിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ചിലരിൽ നിന്നും ഹണി സിങ്ങിനു ഫോൺ കോളുകൾ വന്നിരുന്നു. തുടര്‍ന്ന് ഗായകൻ പൊലീസിൽ പരാതി നൽകി. തനിക്കും കുടുംബാംഗങ്ങൾക്കും തന്റെ കീഴിലുള്ള മറ്റു ജീവനക്കാർക്കുമെല്ലാം സുരക്ഷയൊരുക്കണമെന്നും ഹണി സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. 

 

‘വധഭീഷണിയുണ്ടായതോടെ ഞാനും എന്റെ കുടുംബവും ഭയന്നിരിക്കുകയാണ്. ജനങ്ങൾ എപ്പോഴും എന്നെ സ്നേഹിച്ചിട്ടേയുള്ളു. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നത്. ഞാൻ ശരിക്കും ഭയപ്പെടുന്നു. എനിക്കു മരണത്തെ പേടിയാണ്. മറ്റു രാജ്യങ്ങളിലെ നമ്പറുകളിൽ നിന്നാണ് എനിക്ക് ഫോൺ കോളുകൾ വന്നത്. നിലവിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്താൻ സാധിക്കില്ല. എനിക്കു നേരെയുണ്ടായ വധഭീഷണിയുടെ എല്ലാ തെളിവുകളും ഞാൻ പൊലീസിനു കൈമാറിയിട്ടുണ്ട്’, ഹണി സിങ് പ്രതികരിച്ചു. 

 

യോ യോ ഹണി സിങ്ങിനെതിരെ വധഭീഷണി ഉയർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. നേരത്തേ സല്‍മാന്‍ ഖാനും കുടുംബത്തിനും എതിരെയും വധ ഭീഷണി ഉണ്ടായിരുന്നു. സല്‍മാന്‍ ഖാന്റെ പിതാവ് സലീം ഖാന്റെ പേരിലാണ് അന്ന് ഭീഷണിക്കത്ത് വന്നത്. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയി ആണ് സല്‍മാന്‍ ഖാനെതിരെ വധഭീഷണി കത്ത് അയച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com