ADVERTISEMENT

വിജയ് ചിത്രം ലിയോയിലെ ‘നാ റെഡി’ പാട്ടിനു ചുവടുവച്ച് ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും. ഗാനരംഗത്തിലെ വിജയ്‌യുടെ സിഗ്നേച്ചർ സ്റ്റെപ്പ് അനുകരിക്കുകയാണ് ഇരുവരും. ഇത് തമിഴ് ആരാധകർക്കായി സമർപ്പിക്കുന്നുവെന്നു കുറിച്ചാണ് സമൂഹമാധ്യമ താരങ്ങളായ കിലിയും നീമയും വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും നൃത്തം ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു.

 

ഇന്ത്യൻ ഗാനങ്ങള്‍ക്കനുസരിച്ചു ചുണ്ടുകൾ ചലിപ്പിച്ചും നൃത്തം ചെയ്തും സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ താരങ്ങളാണ് കിലിയും നീമയും. ഇരുവരുടെയും അതിശയിപ്പിക്കും ഭാവപ്രകടനങ്ങളും ഊർജം നിറയ്ക്കുന്ന ചലനങ്ങളും ആരാധകർ കണ്ണെടുക്കാതെ കണ്ടിരുന്നു. കുട്ടിക്കാലം മുതൽ ഇന്ത്യൻ സിനിമകളുടെ കടുത്ത ആരാധകനായിരുന്നു കിലി. ടാൻസാനിയയിലെ ഉൾഗ്രാമത്തിൽ താമസിക്കുന്ന ഇരുവരും പാട്ടും ഡാൻസുമായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇവരുടെ ‘നാ റെഡി’ വിഡിയോയും ചർച്ചയായിക്കഴിഞ്ഞു. 

 

ലിയോയ്ക്കു വേണ്ടി വിജയ് തന്നെ ആലപിച്ച ഗാനമാണ് ‘നാ റെഡി’. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയിരിക്കുന്നു. ലഹരി ഉപയോഗത്തെ പുകഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്ന് പാട്ട് വിവാദത്തിലായിരുന്നു. പിന്നാലെ അണിയറപ്രവർത്തകർ പാട്ടിൽ മാറ്റം വരുത്തുകയും ചെയ്തു. വിവാദങ്ങൾ തുടരുമ്പോഴും പാട്ട് ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com