ADVERTISEMENT

തമന്നയുടെ നൃത്തച്ചുവടുകൾ കൊണ്ടു തരംഗമായ ‘കാവാലാ’ പാട്ടിനൊപ്പം നിറവയറിൽ ചുവടുവച്ച് നടി വിദ്യ ഉണ്ണി. മിനി ഫ്രോക് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് വിദ്യ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘നൃത്തം ചെയ്യുമ്പോൾ ജീവിതം വളരെ മികച്ചതാകുന്നു’ എന്ന അടിക്കുറിപ്പോടെ വിദ്യ ഉണ്ണി വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

 

8 മാസം ഗർഭിണിയാണ് വിദ്യ. ഗർഭകാല വിശേഷങ്ങളെല്ലാം നടി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. വെയിറ്റ് ട്രെയിനിങ് ചെയ്യുന്നതിന്റെയും യോഗ ചെയ്യുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ ആരാധകര്‍ക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോഴത്തെ നൃത്ത വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിലർ പരോക്ഷമായി വിമർശിക്കുന്നുമുണ്ട്. 

 

ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനുമായി 2019 ജനുവരിയിലായിരുന്നു നടിയും നർത്തകിയുമായ വിദ്യ ഉണ്ണിയുടെ വിവാഹം. നടി ദിവ്യ ഉണ്ണിയുടെ സഹോദരിയാണ് വിദ്യ. ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. ചേച്ചിയെപ്പോലെ തന്നെ നൃത്തവേദികളിലും സജീവമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com