ADVERTISEMENT

ഇന്ദ്രൻസ്, ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകരെ നേടുന്നു. ‘ഈ മഴമുകിലോ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബി.െക.ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോൻ ഈണമൊരുക്കിയിരിക്കുന്നു. വാനമ്പാടി കെ.എസ്.ചിത്രയാണ് ഗാനം ആലപിച്ചത്. 

 

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രയുടെ ആലാപന മാധുര്യവും കൈലാസിന്റെ ഈണവും അതിമധുരം എന്നാണ് ആസ്വാദകരുടം പ്രതികരണങ്ങൾ. ഹരിനാരായണന്റെ ആഴമേറിയ വരികൾ ഹൃദയത്തിൽ പതിയുന്നുവെന്നും ആരാധകർ കുറിച്ചു. 

 

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നു നിർമിച്ച ചിത്രമാണ് ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’. സാഗർ, ജോണി ആന്റണി, ടി.ജി.രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദർശനം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com