ഗൗതം വിൻസന്റിന്റെ ഈണത്തിൽ മധു ബാലകൃഷ്ണന്റെ പാട്ട്; ‘തിരുവോണം’ പ്രേക്ഷകഹൃദയങ്ങളിൽ
Mail This Article
ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച പുത്തൻ ഓണപ്പാട്ട് ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. ഗൗതം വിൻസന്റ് ഈണം പകർന്ന ‘തിരുവോണം’ എന്ന പാട്ടാണ് പ്രേക്ഷകർക്കരികിലെത്തിയത്. ഗൗതമിന്റെ അമ്മ ജോസിമ ഷാജി പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. പിന്നണി ഗായികയും ഗൗതമിന്റെ ജീവിത സഖിയുമായ സോണി മോഹനാണ് പാട്ടിലെ പെൺസ്വരം.
‘മണിമുറ്റം പൂക്കളമെഴുതി
മന്ദാരം തിരിനീട്ടി
നല്ലനാളേ.... തിരുവോണം
മുക്കുറ്റിക്കോടിയുടുത്ത്
മുടിയഴിച്ചീറനോടെ
ഉത്രാടം ചിരിതൂകി
നല്ലനാളേ.... തിരുവോണം...’
‘തിരുവോണം’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. പ്രശസ്ത വീണ വാദകൻ രാജേഷ് വൈദ്യയാണ് പാട്ടിനു വേണ്ടി വീണയിൽ ഈണമിട്ടത്. ജി.കെ.പി.ദിലീപ് ബേസ് ഗിറ്റാറിലും ജെ.ആർ.വർമ മൃദംഗത്തിലും താളമിട്ടു. അർജുൻ കൊട്ടാരമാണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. യദു വേണുഗോപാൽ ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. ‘തിരുവോണം’ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.