ADVERTISEMENT

നികുതി വെട്ടിപ്പ് കേസിൽ പോപ് താരം ഷക്കീറയ്ക്കെതിരെ കേസെടുത്ത് സ്പെയിൻ. 2018 ലെ ഗായികയുടെ എൽ ഡോറാഡോ വേൾഡ് ടൂറിലെ മുൻകൂർ പേയ്മെന്റിൽ നിന്ന് 12.5 മില്യൻ ലാഭം നേടിയത് ഔദ്യോഗികമായി അറിയിക്കാതെ നികുതി വെട്ടിച്ചെന്നാണ് കേസ്. 2018 ലെ ആകെ വരുമാനത്തിൽ നിന്നും 6.7 മില്യൻ യൂറോയാണ് ഷക്കീറ നികുതി ഇനത്തിൽ അടയ്ക്കേണ്ടിയിരുന്നത്. 

 

നികുതി വെട്ടിപ്പിനു വേണ്ടി കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലെ കമ്പനികളിലേക്ക് ഷക്കീറ പണം കൈമാറ്റം ചെയ്തെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ വർഷം ജൂലൈയിലാണ് ഷക്കീറയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. കേസിന്റെ വിചാരണ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

 

ഇത് രണ്ടാം തവണയാണ് ഷക്കീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കുറ്റം ചുമത്തുന്നത്. എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. വിഷയത്തിൽ ഷക്കീറയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com