ADVERTISEMENT

ബോളിവുഡിൽ ഹരിശ്രീ കുറിച്ചപ്പോൾ സംഗീതസംവിധായകൻ അനു മാലിക് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് വെളിപ്പെടുത്തി ഗായകൻ സോനു നിഗം. ആ സമയത്ത് തനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം ഗുരുസ്ഥാനീയനാണെന്നും സോനു നിഗം പറഞ്ഞു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോനു കരിയറിന്റെ തുടക്കകാലം ഓർത്തെടുത്തത്. 

‘എന്റെ കൗമാരകാലത്ത് പങ്കെടുത്ത ഒരു ചാനൽ റിയാലിറ്റി ഷോയിൽ വച്ചാണ് ഞാൻ അനു മാലിക് എന്ന സംഗീതജ്ഞനെ ആദ്യമായി കാണുന്നത്. പിന്നീട് സംഗീതരംഗത്ത് സജീവമായപ്പോഴേക്കും എനിക്ക് അദ്ദേഹത്തെ ഭയമായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞാൻ അന്ന് സിനിമാ രംഗത്തെ പുതുമുഖമായിരുന്നു. അദ്ദേഹമോ എന്നേക്കാൾ വളരെ മുതിർന്നതും സിനിമയിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ളയാളും. അക്കാലത്ത് അദ്ദേഹമെന്നെ മാനസികമായി പലപ്പോഴും പീഡിപ്പിച്ചിരുന്നു. ഒരിക്കൽ ഞാനും എന്റെ പിതാവും കൂടെ മുംബൈയിൽ അദ്ദേഹത്തെ കാണാൻ വേണ്ടി പോയി. അപ്പോഴും ഭയപ്പെടുത്തും വിധത്തിലാണ് പെരുമാറിയത്. പക്ഷേ പിന്നീട് അദ്ദേഹത്തിൽ നിന്നു ഞാൻ വളരെ കാര്യങ്ങൾ പഠിച്ചു. അദ്ദേഹത്തോട് എങ്ങനെ ഇടപെടണമെന്നും മനസ്സിലാക്കി. ഇപ്പോൾ അദ്ദേഹം എനിക്ക് ഗുരുതുല്യനാണ്. എന്റെ ശബ്ദത്തെ അദ്ദേഹം പരമാവധി ഉപയോഗിച്ചിട്ടുമുണ്ട്’, സോനു നിഗം പറഞ്ഞു.

അനു മാലിക് സംഗീതസംവിധാനം നിർവഹിച്ച ‘റെഫ്യൂജി’ എന്ന ചിത്രത്തിലെ പാട്ടുകൾ സോനുവിന്റെ കരിയർ മാറ്റി മറിച്ചതാണ്. ചിത്രത്തിലെ പാട്ടുകളിൽ അഭിഷേക് ബച്ചന്റെ ചുണ്ടനക്കൾക്കു പിന്നിലെല്ലാം സോനു സ്വരമായി. പിന്നീടിങ്ങോട്ടും അനു മാലിക്കിന്റെ ഈണത്തിൽ സോനു നിഗം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദികളിൽ ഇരുവരും ഒരുമിച്ച് വിധികർത്താക്കളായി എത്തുന്നുമുണ്ട്. 

English Summary:

Sonu Nigam reveals Anu Malik threatened him when he was new to the industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com