ADVERTISEMENT

വിജയ് ചിത്രം ‘ലിയോ’യിലെ ‘അൻപേനും’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർക്കരികിൽ. അനിരുദ്ധ് രവിചന്ദറാണ് പാട്ടിന് ഈണമൊരുക്കിയത്. വിഷ്ണു എടവൺ വരികൾ കുറിച്ച ഗാനം അനിരുദ്ധും ലോതികയും ചേർന്നാലപിച്ചു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. 

മണിക്കൂറുകൾ കൊണ്ടു യൂട്യൂബിൽ തരംഗമായ ഗാനം അരക്കോടിയിലേറെ പ്രേക്ഷകരെയും സ്വന്തമാക്കിക്കഴിഞ്ഞു. ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഗാനമിപ്പോൾ. വിജയ്–തൃഷ താരജോടികൾ ഒരുമിക്കുന്ന മനോഹര മെലഡിയിൽ ബാലതാരം പുയലും മലയാളി താരം മാത്യു തോമസും പ്രത്യക്ഷപ്പെടുന്നുണ്ട്. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലിയോ’. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് ചിത്രം നിർമിക്കുന്നു. ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവർ ലിയോയിൽ വേഷമിടുന്നു. മനോജ് പരമഹംസയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: ഫിലോമിൻ രാജ്. 

English Summary:

Anbenum song lyrical video from the movie leo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com