വൈക്കം വിജയലക്ഷ്മിയുടെ സ്വരസൗന്ദര്യത്തിൽ ‘ഘനസംഘം’; വിഡിയോ ശ്രദ്ധേയമാകുന്നു
Mail This Article
×
ഭക്തകവി പൂന്താനം തിരുമാംന്ധാംകുന്നിലമ്മയെ സ്തുതിച്ചെഴുതിയ ഘനസംഘം (അംബാസ്തവം) ഗായിക വൈക്കം വിജയലക്ഷ്മിയുടെ സ്വരമധുരത്തിൽ പ്രേക്ഷകർക്കരികിലെത്തി. നിരവധി ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ കെ.എം.ഉദയനാണ് ഈണമൊരുക്കിയിരിക്കുന്നത്.
രാഗസുധ ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ വിഡിയോ ഇതിനകം നിരവധി പ്രേക്ഷകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു വിഡിയോയ്ക്കു ലഭിക്കുന്നത്.
‘ഘന സംലമിട്ടയുന്ന തനുകാന്തി തൊഴുന്നേ
അണിതിങ്കൾക്കല ചൂടും പുരുജിട തൊഴുന്നേൻ...’
എന്നിങ്ങനെ ഘനസംഘ പദത്തോടെ ആരംഭിച്ച് 22 ഈരടികളുള്ളതും അഞ്ചടിപ്പാട്ടിന്റെ രൂപത്തിലുള്ളതുമായ ഈ ദേവീ സ്തുതിയിൽ പുന്താനം തീരുമാംന്ധാംകുന്നിൽ ഭഗവതിയുടെ അത്യന്തസുന്ദരവും ഭാവഗംഭീരവുമായ രൂപത്തെ മുടിതൊട്ടടിയോളം ഹൃദ്യമായി വർണിച്ച് പ്രണമിക്കുന്നു.
English Summary:
Ghanasangham sung by Vaikom Vijayalakshmi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.