മനം കുളിര്‍പ്പിച്ച് രാജലക്ഷ്മിയുടെ ആലാപനം; ‘നിറദീപസന്ധ്യ’ ശ്രദ്ധേയമാകുന്നു
Mail This Article
ഗായിക രാജലക്ഷ്മി ആലപിച്ച ‘നിറദീപസന്ധ്യ’ എന്ന ദേവീഭക്തിഗാന ആൽബം ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. ‘പൂർണ്ണത്രയീനിൻ ദീപാരാധന കണ്ടു തൊഴാനെൻ മനം തുടിച്ചു’ എന്നു തുടങ്ങുന്ന പാട്ടിന് എം.നന്ദകുമാർ ആണ് വരികള്‍ കുറിച്ചത്. സംഗീതസംവിധായകൻ ഒ.കെ.രവിശങ്കർ പാട്ടിന് ഈണമൊരുക്കി.
‘പൂർണ്ണത്രയീനിൻ ദീപാരാധന
കണ്ടു തൊഴാനെൻ മനം തുടിച്ചു
നിറദീപസന്ധ്യയിൽ ആവർണശോഭ
കണ്ടാനന്ദമാടാൻ ഞാൻ കൊതിച്ചു....’
ദൃശ്യചാരുതയോടെ ഒരുക്കിയ ‘നിറദീപസന്ധ്യ’ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ബിജു കാരക്കോണം ആണ് വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചത്. ഓഡിയോ മിക്സിങ്: സുനീഷ്.എസ്.ആനന്ദ്, ബെൻസൻ ക്രിയേഷൻ തിരുവനന്തപുരം. ലക്ഷ്മിദേവി പരപ്പനങ്ങാടിയാണ് ആൽബത്തിന്റെ നിർമാണം. ‘നിറദീപസന്ധ്യ’യുടെ മെയിൽ വേർഷനും ഉടൻ പുറത്തിറങ്ങുമെന്ന് പിന്നണിപ്രവർത്തകർ അറിയിച്ചു. കെ.പി.ബാലഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.