ഹൃദയത്തിലേക്കു പെയ്തിറങ്ങി കല്യാണി മേനോന്റെ സ്വരമഴ; സംഗീത വിഡിയോ ശ്രദ്ധേയം
Mail This Article
×
‘ഇൻ സേർച്ച് ഓഫ് ദ് ഡാർക്ക് ലോർഡ്’ എന്ന പേരിൽ പുറത്തിറക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. കല്യാണി മേനോന്റെ സ്വരമാധുരി നിറയുന്ന പാട്ടിന് മഹേഷ് രാഘവൻ ആണ് ഈണമൊരുക്കിയത്. ജയറാം രാമചന്ദ്രനാണ് രചനയും ഗാനരംഗങ്ങളുടെ സംവിധാനവും നിർവഹിച്ചത്.
സ്വാതിതിരുനാൾ മഹാരാജാവിന്റെ ‘അലർശരപരിതാപം’ എന്ന കൃതിയുടെ പുനഃസൃഷ്ടിയാണ് ‘ഇൻ സേർച്ച് ഓഫ് ദ് ഡാർക്ക് ലോർഡ്’. വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. സരസ്വതി മേനോൻ, ലക്ഷ്മി മേനോൻ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഇൻ സേർച്ച് ഓഫ് ദ് ഡാർക്ക് ലോർഡിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. രാജീവ് മേനോൻ, കരുൺ മേനോൻ, ലത മേനോൻ എന്നിവർ ചേർന്നാണു വിഡിയോയുടെ നിർമാണം. പ്രവീൺ കുമാർ ഗാനരംഗങ്ങളുടെ ചിത്രീകരണവും രാജ് കുമാർ എഡിറ്റിങ്ങും നിർവഹിച്ചു.
English Summary:
In search of the dark lord music video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.