ADVERTISEMENT

ഇസ്രയേൽ- പലസ്തീൻ യുദ്ധം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ പലസ്തീൻ ജനതയ്ക്കു പിന്തുണയറിയിച്ച് ഗായിക മഞ്ജരി. യുദ്ധഭൂമിയിലെ ഹൃദയഭേദകമായ കാഴ്ചകൾ പങ്കിട്ട് കുറിപ്പുമായാണ് മ‍ഞ്ജരി എത്തിയത്. ഓരോ സെക്കൻഡിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി പേർ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം സാഹചര്യത്തിൽ എങ്ങനെ എല്ലാവർക്കും നിശബ്ദരായിരിക്കാൻ സാധിക്കുന്നുവെന്നും മഞ്ജരി ചോദിക്കുന്നു.

‘എല്ലാ തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും ഞാൻ അപലപിക്കുന്നു. കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്ന വിഡിയോകളാണ് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ മിനിറ്റിലും ഓരോ സെക്കന്‍റിലും അതു തുടരുന്നു. ഇനിയും എത്രയെത്ര ജീവനുകള്‍ നാം നഷ്ടപ്പെടുത്തണം? നമ്മുടെ നാട്ടിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ നാം മിണ്ടാതിരിക്കുമോ? 

ഇതൊരു രാജ്യത്തെയോ മതത്തെയോ സംബന്ധിച്ച വിഷയമായി കാണരുത്. ഇത് മനുഷ്യത്വത്തിന്റെ പരിധിയിൽ വരുന്നതാണ്. കുരുന്നുകളുടെ കുഴിമാടത്തിനുമേൽ യാതൊന്നും കെട്ടിപ്പൊക്കാൻ നിങ്ങൾക്കു സാധിക്കില്ല. നിരപരാധികളുടെ ഒരു തലമുറയെ നിങ്ങൾ നിഷ്കരുണം ഇല്ലാതാക്കിയിരിക്കുകയാണ്. യുദ്ധക്കെടുതികൾ ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ?’, മഞ്ജരി കുറിച്ചു. 

English Summary:

Manjari shares heartfelt pictures and note on war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com