മധുബാലകൃഷ്ണന്റെ സ്വരസൗന്ദര്യത്തിൽ ‘മറിമാന്മിഴി’; സംഗീത ആൽബം ശ്രദ്ധേയം
Mail This Article
മനോരമ മ്യൂസിക് പുറത്തിറക്കിയ ‘മറിമാന്മിഴി’ എന്ന സംഗീത ആല്‍ബം ആസ്വാദകശ്രദ്ധ നേടുന്നു. സേതുമാധവൻ പാലാഴി വരികൾ കുറിച്ച ഗാനമാണിത്. പ്രശാന്ത് മഹാസാഗർ ഈണമൊരുക്കി. മലയാളികളുടെ ഇഷ്ടഗായകൻ മധു ബാലകൃഷ്ണനാണ് ‘മറിമാന്മിഴി’ ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു.
‘മറിമാന്മിഴി മതിനേർമുഖി
അധരേ പീയൂഷ കല്ലോലിനി
മുരളീലോലനെ തൊഴുതുമടങ്ങും
മദനസഞ്ചാലക മധുമാലിനി...’
സലീൽ മലപ്പുറം ആണ് ‘മറിമാന്മിഴി’യുടെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. ഉദയ് മ്യൂസിക് അറേഞ്ച് ചെയ്തു. അതിമനോഹര ദൃശ്യഭംഗിയോടെയാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. ജയേഷ് പാടിച്ചാല്‍, ബ്ലസൻ എൽസ എന്നിവർ ചേർന്നു ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. മനോജ്.കെ.സേതു, സിജിത് എന്നിവർ ചേർന്നു ചിത്രീകരിച്ച ഗാനം സനൽ രാജ് എഡിറ്റ് ചെയ്തു. ആർട്ട്: രതീഷ് കുണ്ടുംകുഴി.