ADVERTISEMENT

ആർ.പാർഥിപൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ പാടാൻ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഡി.ഇമ്മൻ ആണ് സംഗീതമൊരുക്കുന്നത്. 5 പാട്ടുകളാണ് സിനിമയിൽ ഉണ്ടാവുകയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇതിൽ എത്രയെണ്ണമാണ് ഹരീഷ് പാടുന്നതെന്നു വ്യക്തമല്ല. 

ഇമ്മൻ തന്നെയാണ് ഹരീഷ് തന്റെ സംഗീതത്തിൽ പാടുന്നുവെന്ന വിവരം ഒദ്യോഗികമായി അറിയിച്ചത്. പാർഥിപന്റെ പുതിയ സംവിധാനസംരംഭത്തിൽ പാട്ട് പാടാൻ ഹരീഷിനെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്നും പാട്ടുകൾ റിലീസ് ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇമ്മൻ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

പാർഥിപൻ തന്നെയാണ് ചിത്രത്തിനു വേണ്ടി ഗാനരചന നിർവഹിച്ചിരിക്കുന്നത്. ഹരീഷും പാര്‍ഥിപനും ഇമ്മനും ഒരുമിച്ചുള്ള സെൽഫി ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുകയാണ്. നിരവധി പേരാണ് ആശംസകൾ അറിയിച്ചു രംഗത്തെത്തുന്നത്. 

English Summary:

Singer Harish Sivaramakrishnan collaborates with D Imman for new Tamil movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com