നിലം തൊടാതെ ഷാറുഖ് ചിത്രത്തിലെ പാട്ട്, വാരിക്കൂട്ടിയത് കോടിക്കണക്കിന് ആരാധകരെ; ട്രെന്‍ഡിങ്!
Mail This Article
ദശലക്ഷക്കണക്കിന് പ്രേക്ഷകരെ വാരിക്കൂട്ടി ഷാറുഖ് ഖാന്‍ ചിത്രം ഡൻകിയിലെ പുത്തൻ പാട്ട്. ‘നിക്ക്‌ലെ ദേ ഹം കഭി ഖർ സെ’ എന്നു തുടങ്ങുന്ന ഗാനം സോനു നിഗം ആണ് ആലപിച്ചത്. ജാവേദ് അക്തർ വരികൾ കുറിച്ച പാട്ടിനം പ്രീതം ഈണമൊരുക്കി.
പുറത്തിറങ്ങി മണിക്കൂറുകൾ കൊണ്ട് വൈറലായ ഗാനം ഇതിനകം 12 മില്യനിലധികം പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. ട്രെൻഡിങ്ങിലും മുൻനിരയിലുണ്ട് ഗാനം. ചെറിയ ഇടവേളയ്ക്കു ശേഷമാണ് ഷാറുഖ് ചിത്രത്തിൽ സോനു നിഗം ഗാനം ആലപിക്കുന്നത്.
ഷാറുഖ് ഖാനും സംവിധായകൻ രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഡൻകി’. ഹാർഡി എന്ന കഥാപാത്രമായി ഷാറുഖ് ചിത്രത്തിലെത്തുന്നു. ലണ്ടനിൽ പോകാൻ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്ന് ഉൾകൊണ്ട കഥയാണ് ഡൻകിയുടേത്.
താപ്സി പന്നു ഡൻകിയിൽ നായികയായെത്തുന്നു. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍, അനിൽ ഗ്രോവർ, വിക്രം കൊച്ചാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം.