പുലരിയിൽ ഇളവെയിൽ...; പ്രണയഗാനവുമായി ‘താൾ’, വിഡിയോ ശ്രദ്ധേയം
Mail This Article
രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാംപസ് കഥ പറയുന്ന ‘താൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘പുലരിയിൽ ഇളവെയിൽ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ബി.െക.ഹരിനാരായണന്‍ വരികൾ കുറിച്ച ഗാനത്തിന് ബിജിബാൽ ഈണമൊരുക്കിയിരിക്കുന്നു. കെ.എസ്.ഹരിശങ്കറും ശ്വേത മോഹനും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ഫ്രാൻസിസ്‍ സേവ്യർ വയലിനിൽ ഈണമൊരുക്കി.
‘പുലരിയിൽ ഇളവെയിൽ’ എന്ന പ്രണയ ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോരമ മ്യൂസിക് ആണ് താളിലെ ഗാനങ്ങൾ പ്രേക്ഷകർക്കരികിലെത്തിക്കുന്നത്.
രാജാസാഗർ സംവിധാനം ചെയ്ത ചിത്രമാണ് ‘താൾ’. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ചേർന്നു ചിത്രം നിർമിച്ചു. ഡോ.ജി.കിഷോർ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ആൻസൺ പോൾ, ആരാധ്യ ആൻ, അരുൺകുമാർ, നോബി മാർക്കോസ്, വിവ്യ ശാന്ത് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.