‘ഇങ്ങനെയായിരിക്കണം അധ്യാപകർ’; തകർപ്പൻ താളത്തിൽ നൃത്തവുമായി അധ്യാപികയും വിദ്യാർഥികളും
Mail This Article
സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘ഗുലാബി ഷരാര’ എന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന അധ്യാപികയുടെയും വിദ്യാർഥികളുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ തംരഗമാകുന്നു. ഫിറ്റ്നസ് ട്രെയിനർ കാജൽ അസുദനിയാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
സ്കൂളിൽ ക്ലാസ് മുറിക്കു മുന്നിൽ വച്ചാണ് അധ്യാപികയും വിദ്യാർഥികളും നൃത്തം ചെയ്യുന്നത്. സാരി ധരിച്ച് തകർപ്പൻ താളത്തിൽ അധ്യാപിക ചുവടുവയ്ക്കുമ്പോൾ യൂണിഫോം അണിഞ്ഞ് വിദ്യാർഥികളും കട്ടയ്ക്കു കൂടെ നിന്ന് നൃത്തം ചെയ്യുന്നു.
വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. ഇങ്ങനെയുള്ള അധ്യാപകരെയാണ് വിദ്യാർഥികൾക്ക് ആവശ്യമെന്ന് പലരും കമന്റ് ചെയ്യുന്നു. മൂന്ന് മില്യനിലധികം ആളുകൾ ഇതിനകം അധ്യാപികയുടെയും വിദ്യാർഥികളുടെയും നൃത്തം ആസ്വദിച്ചുകഴിഞ്ഞു.