‘പുലരാൻ നേരം...’; മലയാളം പാട്ട് പാടി കോളജ് പിള്ളേരെ കയ്യിലെടുത്ത് ചീനട്രോഫിയിലെ നായിക, വിഡിയോ
Mail This Article
മലയാളഗാനം ആലപിച്ച് കോളജ് വിദ്യാർഥികളെ കയ്യിലെടുത്ത് നടി കെന്റി സിർദോ. ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകർക്കു സുപരിചിതയായ നടിയാണ് കെന്റി. ഒരു ചടങ്ങുമായി ബന്ധപ്പെട്ട് തൃശ്ശൂർ സെന്റ് മേരീസ് കോളജിൽ എത്തിയപ്പോഴാണ് ‘പുലരാൻ നേരം’ എന്ന പാട്ടുപാടി നടി പ്രേക്ഷകരുടെ കയ്യടി നേടിയത്. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം സംവിധാനം ചെയ്ത ‘ചീനാട്രോഫി’ എന്ന ചിത്രത്തില്‍ കെന്റി സിർദോയാണ് നായികയായെത്തിയത്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. ഒരു ടിബറ്റൻ പെൺകുട്ടിയായിട്ടാണ് കെന്റി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
കുട്ടനാട്ടിലെ ഒരു ഗ്രാമത്തിലേക്ക് ഒരു യുവാവിനെ തേടി ചൈനയിൽ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ധ്യാനും കെന്റി സിര്‍ദോയും ഒന്നിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചിരിക്കുന്നു.
ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.