5 വയസ്സുകാരന്റെ സ്വരശോഭയിൽ ഓസ്ട്രേലിയയിൽ നിന്നൊരു ക്രിസ്മസ് പാട്ട്; പിന്നണിയില്‍ ഫാ.ജോൺ പുതുവ
Mail This Article
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമപുതുക്കലിനായി ലോകമെങ്ങും കാത്തിരിക്കുകയാണ്. ആഘോഷങ്ങൾക്കു മാറ്റേകാൻ ക്രിസ്മസ് ഈണങ്ങൾ നെഞ്ചോരമെത്തിക്കഴിഞ്ഞു. ക്രിസ്തീയസംഗീതശാഖയിൽ ഏറെ സജീവമായ ഫാ.ജോൺ പുതുവ വരികൾ കുറിച്ച് ഈണമൊരുക്കിയ ക്രിസ്മസ് ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്കു മുന്നില്‍ എത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന 5 വയസ്സുകാരൻ ഏഥൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘ഉണ്ണിക്കിടാങ്ങളെ വാ...
ഉണ്ണിയെ കാണാൻ വാ
ഉള്ളം തുറന്നിങ്ങു വാ...
ഉള്ളതുകൊണ്ടിങ്ങു വാ...
പുഞ്ചിരി തൂകുന്ന ഉണ്ണിയെക്കാണാൻ
ഓടിയോടി വാ....’
പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്. ഏഥന്റെ ആലാപനമികവ് അതിശയിപ്പിക്കുന്നുവെന്ന് ആസ്വാദകർ കുറിക്കുന്നു. പാട്ടിന്റെ ഈണവും ഈരടികളും ആദ്യകേൾവിയിൽത്തന്നെ മനസ്സിൽ പതിയുന്നുവെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ഫാ.ജോൺ പുതുവയുടെ 50ാം ഗാനമാണിത്. മുൻപ് പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു.
ഓസ്ട്രേലിയൻ മലയാളി ജുബിൻ ജോസ് ആണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. കുര്യാക്കോസ് വർഗീസ് പശ്ചാത്തലസംഗീതമൊരുക്കി. ബിജു മൂക്കന്നൂർ ആണ് കോഓർഡിനേറ്റർ. ഹെർഷൽ ചാലക്കുടി എഡിറ്റിങ് നിർവഹിച്ചു.