ADVERTISEMENT

ക്രിസ്മസിനോടനുബന്ധിച്ച് ഗായിക റിമി ടോമി പുറത്തിറക്കിയ പുതിയ കവർ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘വർണപ്പകിട്ട്’ എന്ന ചിത്രത്തിലെ ‘അനുപമ സ്നേഹ ചൈതന്യമേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ കവർ പതിപ്പാണിത്. ജോസ് കല്ലുകുളം എഴുതി വരികൾക്ക് വിദ്യാസാഗർ ആണ് ഈണമൊരുക്കിയത്. കെ.എസ്.ചിത്ര ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചു. 

‘അനുപമ സ്നേഹ ചൈതന്യമേ

മന്നിൽ പ്രകാശിച്ച വിൺ ദീപമേ

ഞങ്ങളിൽ നിൻ ദീപ്തി പകരണമേ

യേശുവേ സ്നേഹസ്വരൂപാ

സ്നേഹമേ ദിവ്യ സ്നേഹമേ

നിന്നെ സ്തുതിക്കുന്നു ഞങ്ങൾ....’

റിമിയുടെ കവർ ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. യഥാർഥ പാട്ടിനെ മുറിപ്പെടുത്താത്ത വിധത്തിലാണ് റിമിയുടെ ആലാപനമെന്ന് ആസ്വാദകർ കുറിക്കുന്നു. ക്രിസ്മസ് തീമിലുള്ള സാരി ധരിച്ച് അതിമനോഹരിയായാണ് റിമി ടോമി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

സായ് പ്രകാശ് ആണ് കവർ ഗാനത്തിന്റെ മിക്സിങ് നിർവഹിച്ചത്. യാസിർ അഷ്‌റഫ് പ്രോഗ്രാമിങ് നിർവഹിച്ചു. ഉമേഷ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. അക്ഷയ് ആണ് റെക്കോർഡിങ് നിർവഹിച്ചത്. പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. റിമിയുടെ ആലാപനം ഹൃദയം കൊണ്ട് കേൾക്കുകയാണെന്നാണ് പ്രേക്ഷകപ്രതികരണം.

English Summary:

Anupama Sneha Chaithanyame cover song by Rimi Tomy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com