ADVERTISEMENT

മകൾ ശിൽപ്പയ്ക്കൊപ്പമുള്ള അതിമനോഹര ചിത്രങ്ങൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. ‘അടിക്കുറിപ്പുകൾ ആവശ്യമില്ല’ എന്ന കുറിപ്പോടെയാണ് ശില്‍പയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ ലേഖ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു.

ശിൽപയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ലേഖയെ ചിത്രങ്ങളിൽ കാണാനാകും. ശിൽപ തിരിച്ച് ലേഖയെയും ചുംബിക്കുന്നു. ഇരുവരെയും കണ്ടിട്ട് സഹോദരിമാരെപ്പോലെ തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്. മുൻപ് ഗുരുവായൂർ ക്ഷേത്രമുറ്റത്ത് വച്ച് മകളെ ചേർത്തു പിടിച്ചു നിൽക്കുന്ന ലേഖയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

അടുത്തിടെയാണ് മകളെക്കുറിച്ച് ലേഖ ശ്രീകുമാർ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ശിൽപയുടെ താമസം. എം.ജി.ശ്രീകുമാറും ലേഖയും ഇടയ്ക്കിടെ മകളെ സന്ദർശിക്കാൻ അമേരിക്കയിലേക്കു പോകാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകശ്രദ്ധ നേടുന്നത്.

English Summary:

Lekha MG sreekumar shares new photos with daughter Shilpa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com