ADVERTISEMENT

ഇതിഹാസ സംഗീതജ്ഞ ആശ ഭോസ്‌ലെയുടെ കൊച്ചുമകൾ സനായി ഭോസ്‌ലെയുടെ ചിത്രങ്ങൾ സമൂഹമാധ്യമലോകത്ത് തരംഗമാകുന്നു. മുത്തശ്ശിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സനായി. ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെയുടെയും അനുജയുടെയും മകളാണ് സനായി. 

പാരറ്റ് ഗ്രീൻ കളർ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് ഓപ്പൺ ഹെയർസ്റ്റൈല്‍ ലുക്കിലാണ് സനായി പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. സനായിയുടെ നീളൻ മുടി മനോഹര ലുക്ക് സമ്മാനിക്കുന്നു. സാരിക്കു ചേരുന്ന വളരെ സിംപിൾ ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ആശ ഭോസ്‌ലെക്കൊപ്പം സനായി ചിത്രങ്ങൾക്കു പോസ് ചെയ്യുന്നു. പിസ്ത  ഗ്രീൻ നിറത്തിലുള്ള സാരിയാണ് ആശ ഭോസ്‌ലെ ധരിച്ചത്.

സനായിയുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനകമാണ് ആരാധകഹൃദയങ്ങൾ കീഴടക്കിയത്. നടിമാരായ കജോളിനോടും ഐശ്വര്യ റായിയോടും ഉപമിച്ചാണ് പലരും സനായിയുടെ ചിത്രങ്ങൾക്കു താഴെ കമന്റുകളിടുന്നത്. ഐശ്വര്യയുടേതിനു സമാനമായ കണ്ണുകളാണ് സനായിയുടേതെന്നും മൂക്കും പുരികവും കജോളിന്റേതുപോലെയാണെന്നും ചിലർ കുറിക്കുന്നു. സനായിയുടെ നീളൻ മുടിയെക്കുറിച്ചും നിരവധി അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് സനായി ഭോസ്‌ലെ. ആശ ഭോസ്‌ലെക്കൊപ്പം നിരവധി പരിപാടികളിലും പങ്കെടുക്കാനെത്തിയിട്ടുണ്ട്. ആശ പലതവണ സനായിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുമുണ്ട്. സംഗീതരംഗത്തു സജീവമാണ് സനായി ഭോസ്‌ലെ.

English Summary:

New look of Asha Bhosle's granddaughter Zanai Bhosle goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com