ADVERTISEMENT

നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പുത്തൻ പാട്ട് പുറത്തിറങ്ങി ‘സത്യമേവ ജയതേ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുന്‍, അശ്വിൻ വിജയ്, ശ്രീജിത് സുബ്രഹ്മണ്യൻ എന്നിവർ ചേർന്നാലപിച്ചു. പാട്ട് ഇതിനകം ആസ്വാദകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഇന്നീ ജീവിതം’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാ എന്നിവരാണ് ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ആൽബർട്ട് വിജയനും ജാക്‌സൺ വിജയനും സംഗീതസംവിധാനത്തിൽ പങ്കാളികളായി. കെ.എസ്.ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സൺ വിജയൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരാണ് മറ്റു പാട്ടുകൾക്കു പിന്നണിയിൽ സ്വരമായത്.

‘ഇടം’ എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദപുരം ഡയറീസ്’. കലാലയ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ, മീനയ്ക്കൊപ്പം തമിഴ് നടൻ ശ്രീകാന്തും മനോജ്.കെ.ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ഫെബ്രുവരി അവസാന വാരത്തോടെ തിയറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. 

സിദ്ധാർഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ പി അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളി വിദ്യാധരൻ, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവിക ഗോപാൽ നായർ, ആർലിൻ ജിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

English Summary:

Sathyameva Jayathe song from the movie Aanandhapuram Diaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com